ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുമ്പോള്‍ ലോക്കാട് ഗ്യാപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Death | വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന്
advertisement
തിരുവനന്തപുരം: വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ (Suicide). നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യ സുലജയെയും കുട്ടികളെയും കുമാർ മർദ്ദിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
പ്രകോപിതനായ കുമാർ വീട്ടിലെ മുഴുവൻ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)