തിരുവനന്തപുരം പള്ളിപ്പുറത്ത് വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. എകരിച്ചാറ സ്വദേശി സുന്ദരൻ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ ഒരു കാലിൽ പേസ് മേക്കറിന്‍റെ ഭാഗങ്ങള്‍ തുളച്ചു കയറി.
പള്ളിപ്പുറംസ്വദേശി വിമലയമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലായിരന്നു സംസ്കാരം നടന്നത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയും ഇതിന്‍റെ ചീള് സമീപത്ത് നിന്ന സുന്ദരിന്‍റെ കാൽമൂട്ടിൽ തുളച്ചു കയറയുമായിരുന്നു. വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു.
advertisement
അടുത്തിടെയാണ് ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്.വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പേസ് മേക്കർ ഘടിപ്പിച്ചിരുന്നു എന്ന വിവരം ആശുപത്രി അധികൃതരെ വീട്ടുകാർ അറിയിച്ചിരുന്നു.