TRENDING:

തദ്ദേശ തിരഞ്ഞെടുപ്പിൽ‌ മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് ചന്ദ്രനും മത്സരിക്കുന്നു; യുഡിഎഫിന് വേണ്ടി ജനവിധി തേടും

Last Updated:

ഏലൂര്‍ നഗരസഭയിലെ 27ാം വാര്‍ഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്

advertisement
കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ടവരാരും അതിലെ സുഭാഷിനെ മറക്കാനിടയില്ല. സിനിമ പുറത്തുവന്നശേഷം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സും ഏറെ ജനശ്രദ്ധ നേടിയിരുന്നു. യഥാര്‍ത്ഥ മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാനൊരുങ്ങുകയാണ്. ഏലൂര്‍ നഗരസഭയിലെ 27ാം വാര്‍ഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
സുഭാഷ് ചന്ദ്രൻ
സുഭാഷ് ചന്ദ്രൻ
advertisement

2006 സെപ്റ്റംബറിൽ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തില്‍ സുഭാഷുമുണ്ടായിരുന്നു. ഗുണ പോയിന്റില്‍ 600 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്കാണ് സുഭാഷ് വീണത്. 87 അടി താഴ്ചയില്‍ തങ്ങിനിന്നു. ഗുണ പോയിന്റിലെ കൊക്കയില്‍ വീണാല്‍ തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത തീരെ കുറവാണ്.

ഇതും വായിക്കുക: Local Body Election 2025 |തിരുവനന്തപുരം കോർപറേഷനിലെ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;മേയർ ആര്യ രാജേന്ദ്രൻ പട്ടികയിലില്ല

എന്നാല്‍ സുഭാഷിന്റെ സുഹൃത്തുക്കള്‍ അതിസാഹസികമായി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ വേലശ്ശേരി സിജു ഡേവിഡ് എന്ന കുട്ടേട്ടന്‍ കൊക്കയിലേക്ക് ഇറങ്ങി സുഭാഷിനെ പുറത്ത് കൊണ്ടുവരികയായിരുന്നു. ഇവരുടെ യാത്രയുടെയും അതിജീവനത്തിന്റെയും കഥയാണ് 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്.

advertisement

ഇതും വായിക്കുക: Local Body Election 2025 | തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ എന്തൊക്കെ?

ചിത്രത്തില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും കുട്ടേട്ടന്റേത് സൗബിൻ ഷാഹിറുമാണ് അവതരിപ്പിച്ചത്. അവിശ്വനീയമാംവിധം ജീവിതം തിരികെ പിടിച്ച ത്രികോണ മത്സരത്തിൽ വിജയം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Anyone who has watched the superhit movie 'Manjummel Boys' is unlikely to forget Subhash, the character in it. After the film's release, the real-life Manjummel Boys also gained significant public attention. Subhash Chandran, one of the original Manjummel Boys, is now preparing to contest the upcoming local body elections. Subhash Chandran will seek the mandate as the UDF candidate from Madappattu, the 27th ward of the Eloor Municipality.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തിരഞ്ഞെടുപ്പിൽ‌ മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് ചന്ദ്രനും മത്സരിക്കുന്നു; യുഡിഎഫിന് വേണ്ടി ജനവിധി തേടും
Open in App
Home
Video
Impact Shorts
Web Stories