സംസ്ഥാനത്ത് സാധാരണക്കാർക്ക് റേഷൻകടകൾ വഴി വിതരണം ചെയ്യേണ്ട 43 ലക്ഷം കിലോഗ്രാം അരി നാല് വർഷം കൊണ്ട് കരിഞ്ചന്തക്കാർ തട്ടിയെടുത്തത്തു മറിച്ചു വിറ്റതായി റിപ്പോർട്ട്.2021 ജൂൺ മുതൽ 2025 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ട്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും വിവിധ ഓഫിസുകളുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളും ഉദ്ധരിച്ചാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത് . കടത്താനായി ഗോഡൌണുകളിൽ സൂക്ഷിച്ച 75,000 കിലോ അരിയും കടത്തിയതിൽ നിന്ന് 1.30 ലക്ഷം കിലോയും ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
advertisement
ഗോഡൌണിൽ നിന്ന് കടത്തുന്ന അരി കിഞ്ചന്തക്കാർക്ക് കൊടുത്തിരുന്നത്. ഇതിൽ നിന്ന് ലക്ഷങ്ങളാണ് കാറുകാരും ഉദ്യോഗസ്ഥരും നേടിയത്. പിന്നീട് ഈ അരി പോളിഷ് ചെയ്ത് കമ്പനികളിൽ എത്തിച്ച് മുന്തിയ ഇനത്തിനൊപ്പം കലർത്തി ബ്രാൻഡഡ് അരിയായി വിപണിയിലെത്തിക്കുന്നു. 45 രൂപയ്ക്കാണ് ഈ അരി വിപണിയിലെത്തുന്നത്.
ജില്ലാ സപ്ലൈ ഓഫിസർമാർ, സിവിൽ സപ്ലൈ സ് വകുപ്പ് സ്പെഷൽ സ്ക്വാഡ്, സപ്ലൈകോ വിജിലൻസ് തുടങ്ങിയവർ സപ്ലൈകോയുടെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള (എൻഎഫ്എസ്എ) ഗോഡൗണുകളിൽ നടത്തിയ പരിശോധനകളിലാണ് സ്റ്റോക്കിലെ കുറവ് കണ്ടെത്തിയത്. സ്റ്റോക്ക് വരവ് ഓരോ ദിവസവും രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഒരു വിഭാഗം
ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നു. ഉദ്യോഗസ്ഥരും വ്യാപാരികളും ഇടനിലക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
റേഷൻ അരി കടത്താനായി തൂക്കക്കുറവ് മുതൽ അരി പൈപ്പ് ഉപയോഗിച്ച് ചാക്കിൽ നിന്ന് കുത്തിയെടുക്കൽ വരെ വിവിധതരത്തിലുള്ള മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. പൈപ്പ് വാങ്ങി ഓരോ ചാക്കിലും കുത്തി രണ്ടും മൂന്നും കിലോ വീതം അരി എടുക്കുമെന്ന് കരാറുകാരൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഒന്നര ഇഞ്ചിന്റെ പൈപ്പാണുപയോഗിക്കുന്നത്. പൈപ്പ് വാങ്ങി അറ്റം കൂർപ്പിച്ച് ചാക്കിൽ കുത്തിയാണ് അരിയെടുക്കുന്നത്.
ഇത്തരത്തിൽ കുത്തിയെടുത്ത അരി ചാക്ക് വാങ്ങി അതിൽ നിറച്ച് വാതിൽപ്പടി വിതരണത്തിന് റേഷൻ കൊണ്ടുപോകുന്ന വണ്ടിയിൽ തന്നെ കയറ്റി വിടുമെന്ന് കരാറുകാരൻ വെളിപ്പെടുത്തുന്നു. 205 ചാക്കുകൾ ആണ് എഫ്സിഐ സപ്ലൈകോ ഗോഡൗണിന് നൽകുന്നത്. ഇതിൽ അഞ്ചെണ്ണം ചാക്കിന്റെ തൂക്കക്കുറവിന് പകരം ഉള്ളതാണ്. ഇതും ഓരോ ചാക്കിൽ നിന്നും കുത്തിയെടുത്ത അരിയും ചേർത്താണ് റേഷൻ കടകളിലെ ലോഡിനൊപ്പം പുറത്തേക്ക് കടത്തുന്നത്. കടകളിലേക്ക് കൊണ്ടുപോകുന്ന അരിയുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലുപയോഗിച്ചാണ് കടത്തുന്നത്.
കേരളത്തിലെ പൊതു വിതരണ സമ്പ്രദായം കുറ്റമറ്റതാണെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

