ഇക്കാര്യം സമിതി കോടതിയെ അറിയിച്ചു. ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതി അടിയന്തിരമായി പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നാല് ആഴ്ചത്തെ സമയം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നു കാട്ടി പ്രൊഫ. ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്.
advertisement
ഉന്നതാധികാര സമിതി കഴിഞ്ഞ ആഴ്ച ശബരിമല സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വനഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
