രാജവാഴ്ചയുടെ പ്രേതങ്ങൾ ശവക്കുഴിയിൽ നിന്ന് മുകളിലേക്ക് കയറുന്നെന്ന് സുധാകരൻ
Last Updated:
കണ്ണൂർ: സവര്‍ണ്ണ മേധാവിത്വത്തിന്‍റെയും രാജവാഴ്ചയുടെയും പ്രേതങ്ങള്‍ ശവക്കുഴിയില്‍ നിന്നും മുകളിലേക്ക് കയറുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സാമൂഹ്യദുരാചാരങ്ങളുടെ മര്‍ദനമേറ്റവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇനിയും ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകണമോയെന്ന് ആലോചിക്കണമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
നേരത്തെയും പന്തളം കൊട്ടാരത്തിനെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. രാജവാഴ്ചയുടെ അവശിഷ്ടം എടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് മാത്രം നല്ല പേരെന്നത് കൈയില്‍ വെച്ചാല്‍ മതിയെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റിയില്ലെങ്കിൽ കയറ്റേണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ആലപ്പുഴയില്‍ വിദ്യാരംഭത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജവാഴ്ചയുടെ അവശിഷ്ടമെടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് പേരിന്‍റെ കൂടെ എന്തൊക്കെയാണ്. നല്ല പേരിന് ഇവര്‍ മാത്രമല്ല അവകാശികള്‍. കാളിയെന്നും കരിക്കട്ടയെന്നും തമ്പ്രാക്കന്‍മാര്‍ പട്ടികജാതിക്കാര്‍ക്ക് പേരിട്ടിരുന്നു. ചതയദിനത്തില്‍ ജനിച്ചത് കൊണ്ട് ചതയ ദിനത്തില്‍ ജി.സുധാകരനൊന്നും താന്‍ പറയില്ല. മന്ത്രി സ്ഥാനമൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്നും നല്ലവരെ ജനം പിന്തുണയ്ക്കുമെന്നും ആയിരുന്നു മന്ത്രി സുധാകരൻ അന്ന് പറഞ്ഞത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജവാഴ്ചയുടെ പ്രേതങ്ങൾ ശവക്കുഴിയിൽ നിന്ന് മുകളിലേക്ക് കയറുന്നെന്ന് സുധാകരൻ


