TRENDING:

വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങൾ

Last Updated:

വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്

advertisement
തിരുവനന്തപുരം: കോർപറേഷന്‍ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആര്യാ രാജേന്ദ്രൻ, വൈഷ്ണാ സുരേഷ്
ആര്യാ രാജേന്ദ്രൻ, വൈഷ്ണാ സുരേഷ്
advertisement

സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണക്കെതിരെ പരാതി നൽകിയത്. അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടുനമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് ജി എം കാർത്തിക നടത്തിയ അന്വേഷണത്തിൽ 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.

സൂപ്രണ്ട് ആർ പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങിൽ വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാമെന്ന് ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറൽ ഓഫീസർ കൂടിയായ അഡീഷണൽ സെക്രട്ടറി വി സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കി.

advertisement

ഇതിനിടെയാണ് കോർപറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാർക്ക് ഉൾപ്പെടെയുള്ള മേയറുടെ ഓഫീസിലെ 2 ഉദ്യോഗസ്ഥർ സമാന്തര ഇടപെടൽ നടത്തിയത്. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി രണ്ട് വർഷമായി മറ്റാരും ഇവിടെയില്ലെന്നും തങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും ഉള്ള സത്യവാങ്മൂലം താമസക്കാരിൽനിന്ന് എഴുതി വാങ്ങി. വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് ജി എം കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.

advertisement

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മേയറുടെ ഓഫീസ് രംഗത്തെത്തി. വൈഷ്ണയുടെ പരിശോധനയ്ക്ക് എത്തിയത് നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരാണെന്നാണ് വിശദീകരണം. റവന്യൂ ഇൻസ്പെക്ടറും ഓഫീസ് അറ്റൻഡുമാണ് പരിശോധനയ്ക്ക് എത്തിയതെന്നാണ് മേയറുടെ ഓഫീസ് പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Evidence has emerged indicating that employees from Mayor Arya Rajendran's office also intervened to remove the name of Congress candidate Vyshna Suresh, from the Muttada ward of the Corporation, from the voters' list. Two employees from the Mayor's office, who were not tasked with the inquiry regarding the complaint against Vyshna, went to the houses mentioned in the documents submitted by Vyshna and collected affidavits from the residents.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories