TRENDING:

വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'

Last Updated:

വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു

advertisement
കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് 'മെന്‍സ് കമ്മീഷന്‍'. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്.
ദീപക്ക്
ദീപക്ക്
advertisement

വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം യുവതി മനഃപൂർവം ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച് ദീപക്കിന്റെ കുടുംബവും രംഗത്തുവന്നു. ഇവർ കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയും നല്‍കി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടത്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

advertisement

വ്യക്തിഹത്യയെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മരണത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെറ്റായ ആരോപണമാണ് യുവതി ഉയര്‍ത്തിയതെന്നും ഇതോടെ ദീപക്ക് വലിയ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെ പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിലാണ് സെയില്‍സ് എക്‌സിക്യൂട്ടിവ് ആയി ദീപക് ജോലി ചെയ്തു വന്നത്. വെള്ളിയാഴ്ച ജോലി ആവശ്യത്തിനായി ദീപക് കണ്ണൂര്‍ പയ്യന്നൂരിലേക്ക് ട്രെയിനില്‍ നിന്നിറങ്ങി ബസില്‍ പോകുന്നതിനിടെയാണ് തന്റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായി ആരോപിച്ച് അരീക്കോട് സ്വദേശിയായ യുവതി വിഡിയോ പകര്‍ത്തിയത്. തൊട്ടുപിന്നാലെ സംഭവത്തിന്റെ വിശദീകരണവും വിലയിരുത്തലുമായി ശനിയാഴ്ചയും യുവതി മറ്റൊരു വിഡിയോ പുറത്തുവിട്ടു. ഇതോടെയാണ് ദീപക് മാനസിക സംഘര്‍ഷത്തില്‍ ആയതെന്നാണ് വിവരം.

advertisement

വര്‍ഷങ്ങളായി ദീപക്കിനെ അറിയാമെന്നും വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി തുടര്‍ച്ചയായി നടത്തിയതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ദീപക്ക് ജോലി ചെയ്തുവന്ന വസ്ത്രസ്ഥാപനത്തിലെ ഉടമയും പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The 'Men's Commission' has announced financial assistance to the family of the young man who died by suicide following the circulation of a video alleging sexual misconduct on a bus. The commission declared that ₹1 lakh would be given to Deepak's family. The announcement was made by Rahul Easwar.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'
Open in App
Home
Video
Impact Shorts
Web Stories