ഖനനത്തിനെതിരെ ആലപ്പാട്ട് സമരം ചെയ്യുന്നത് മലപ്പുറത്തുള്ളവരാണെന്നും ജയരാജന്‍ പറഞ്ഞു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണ്. ഖനനം നിയമപരമായതിനാല്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്നും വ്യവസായമന്ത്രി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഖനനത്തെ കുറിച്ച് കെ.എം.എം.എല്‍ എം.ഡി അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജനത്തെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ആലപ്പാട് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.
advertisement
Also Read ആലപ്പാടിനായി നാടൊന്നിക്കുന്നു; സമരം ശക്തമാകുന്നു
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം സമരം ഏറ്റെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യവുമായി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
