ആലപ്പാടിനായി നാടൊന്നിക്കുന്നു; സമരം ശക്തമാകുന്നു

Last Updated:
കൊല്ലം: ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു. ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐ ആർ ഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം. സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടിയ സമരം എഴുപതാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തമാവുകയാണ്. സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.
തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം. ഇതിൽ ഇനി 7.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഖനനത്തിന് ബാക്കി. അതായത് ആലപ്പാട് പഞ്ചായത്തിന്റെ പത്തിൽ ഒൻപത് ഭാഗവും ഖനനം നടത്തി. ബാക്കി ഖനനം കൂടി പൂർത്തിയാകുന്നതോടെ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ജനകീയ സമര സമിതി മുന്നോട്ടുവയ്ക്കുന്ന ആശങ്ക. തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി ആരോപിക്കുന്നു. സമരത്തിന് സാമൂഹ്യ മാധ്യമങ്ങളിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
advertisement
ചലച്ചിത്ര താരങ്ങൾ ഉൾപ്പടെയുള്ളവർ ഇതിനകം ജനകീയ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നുകഴിഞ്ഞു. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫേസ്ബുക്ക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു. നടന്‍ സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.
advertisement
നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജയ് ആരാധകരും സമരവുമായി രംഗത്തെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പാടിനായി നാടൊന്നിക്കുന്നു; സമരം ശക്തമാകുന്നു
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement