ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 2403 ആണ്. ഇത് എത്തുന്നത് വരെ കാത്തുനില്‍ക്കേണ്ടെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.
രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ മഴകുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Also Read-Kerala Rains | നൊമ്പരമായി അലന്‍; ജന്മദിനത്തിലും തിരച്ചില്‍ തുടര്‍ന്ന് ബന്ധുക്കള്‍
advertisement
Kerala Rains | സംസ്ഥാനത്ത് ബുധനാഴ്ചമുതല്‍ മഴ കനക്കും; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാവില്ല; മന്ത്രി കെ രാജന്‍
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു
20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ പുറത്തുവിട്ടതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ജലം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.