ബിജെപി, യുഡിഎഫ് ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടിവിയെയും അനില്‍ നമ്പ്യാരെയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബിജെ.പി നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- Gold Smuggling Case| അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍നിന്ന് ഒഴിഞ്ഞു
'' ജനം ടി.വിയിലെ കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞത് വേണമെങ്കില്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ ആ ചാനലിനെ തന്നെ ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞതോടുകൂടി കേന്ദ്ര സഹമന്ത്രിയേക്കൂടി സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതോടെ ബിജെപി എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല്‍ മതി''- കടകംപള്ളി പരിഹസിച്ചു. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയാണെന്നും കടകംപള്ളി പറഞ്ഞു.
advertisement