TRENDING:

കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി എല്ലാ മാസവും ഒന്നാംതീയതി ശമ്പളവും പെൻഷനും നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

Last Updated:

ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ കിട്ടും. സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ കിട്ടും. സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.
News18
News18
advertisement

ജീവനക്കാർക്ക് ഒരുമിച്ചു ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു. 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാനേജ്മെൻറ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യമായി കൊടുക്കും. വരുമാനത്തിൻറെ 5 ശതമാനം പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി എല്ലാ മാസവും ഒന്നാംതീയതി ശമ്പളവും പെൻഷനും നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
Open in App
Home
Video
Impact Shorts
Web Stories