TRENDING:

ബന്ധുവിന് നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ല:കെ ടി ജലീൽ നിയമസഭയിൽ

Last Updated:

പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി കെ.ടി ജലീൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ ടി അദീബിന് നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. അദീബ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. പാറക്കൽ അബ്ദുള്ളക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കെ ടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement

പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ദ സമിതിയുടെ ശുപാർശ ആവശ്യമാണ്. എന്നാൽ അദീബിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളും പാലിച്ചില്ലെന്നും മന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമാണ്.

കെ.ടി അദീബിനെ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി കെ.ടി ജലീൽ. ജനറൽ മാനേജർ തസ്തിക ഒഴിഞ്ഞുകിടന്നതിനാൽ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തിക അടിയന്തിരമായി നികത്തേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് നിയമനം നടത്തിയതെന്നാണ് മന്ത്രിയുടെ പ്രതികരണം.

advertisement

അഴീക്കോട് തെരെഞ്ഞെടുപ്പ്: എം.വി നികേഷ് കുമാറിന്റെ ഹർജി ഇന്ന് പരിഗണിക്കും

വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭ തീരുമാന പ്രകാരമായിരുന്നില്ലെന്നും കൂടുതൽ യോഗ്യതകൾ ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോട് കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശിപാർശ ആവശ്യമാണെന്നും എന്നാൽ അദീബിന്റെ കാര്യത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രി സമ്മതിക്കുന്നു.

നിലവിൽ അദീബിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചുവെന്നും നിയമനം മൂലം കോർപ്പറേഷന് നിലവിൽ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ.ടി ജലീൽ പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധുവിന് നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ല:കെ ടി ജലീൽ നിയമസഭയിൽ