അഴീക്കോട് തെരെഞ്ഞെടുപ്പ്: എം.വി നികേഷ് കുമാറിന്റെ ഹർജി ഇന്ന് പരിഗണിക്കും

Last Updated:

കെ എം ഷാജിയുടെ വിജയം അസാധു ആക്കിയ കേരള ഹൈക്കോടതി നികേഷ് കുമാറിനെ വിജയി ആയി പ്രഖ്യാപിച്ചിരുന്നില്ല

തിരുവനന്തപുരം: അഴീക്കോട് നിയസഭാ തെരെഞ്ഞെടുപ്പിൽ തന്നെ വിജയി ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് എം വി നികേഷ് കുമാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ സിക്രി യുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ആണ് നികേഷിന്റെ ഹർജി പരിഗണിക്കുക.
അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കെ എം ഷാജിയുടെ വിജയം അസാധു ആക്കിയ കേരള ഹൈക്കോടതി പക്ഷേ നികേഷ് കുമാറിനെ വിജയി ആയി പ്രഖ്യാപിച്ചിരുന്നില്ല. വിജയം അസാധു ആക്കിയതിന് എതിരേ കെ എം ഷാജി നൽകിയ ഹർജിയിൽ നേരത്തെ സുപ്രീം കോടതി നികേഷ് കുമാറിന് നോട്ടീസ് അയച്ചിരുന്നു. ഹൈകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിലും ഷാജിക്ക് നിയമസഭയിൽ ഉപാധികളോടെ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഴീക്കോട് തെരെഞ്ഞെടുപ്പ്: എം.വി നികേഷ് കുമാറിന്റെ ഹർജി ഇന്ന് പരിഗണിക്കും
Next Article
advertisement
'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്
'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റേത് തീവ്രത കുറഞ്ഞതാണെന്നും ലസിത നായര്‍.

  • മുകേഷിനെതിരെ പീഡനാരോപണം അംഗീകരിച്ചിട്ടില്ല, സത്യമായിരുന്നെങ്കില്‍ നടപടി ഉണ്ടായേനെ.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും നോമിനികളെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

View All
advertisement