ശ്രീറാം വെങ്കിട്ടരാമന് പിന്നിൽ വൻ ശക്തികൾ. അതെല്ലാം ആരെന്ന് മന്ത്രിയായ താൻ പറയുന്നത് ശരിയല്ല. ഗൗരവകരമായ വിഷയങ്ങളും, അഭിമാന പ്രശ്നങ്ങളുമാണ് അത്. ഒരാളെ കാറിടിച്ചു കൊല്ലുക, എന്നിട്ട് അതിൽ നിന്നും രക്ഷപെടാൻ വൃത്തികെട്ട നിലപാടെടുക്കുക. മെഡിക്കൽ കോളേജിൽ പോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിൽ പോയി. അയാൾ ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെ അറിവുള്ള വ്യക്തിയാണ്. അതിനൊക്കെ ആവശ്യമുള്ള കാര്യങ്ങൾ അയാൾ ചെയ്തു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മണി പറഞ്ഞു.
advertisement
എന്നിട്ടാണ് മദ്യപിച്ചിട്ടില്ല എന്ന് പറയുന്നത്. കേസ് അട്ടിമറിക്കാൻ വേണ്ടി സ്വകാര്യ ആശുപത്രിയിൽ പോയി കിടന്നു എന്ന നിഗമനത്തിൽ കോടതിക്ക് എത്താം. മികച്ച ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ് ഉണ്ടായിട്ടും അയാൾ പോയത് അവിടെയാണ്. അത് അട്ടിമറിക്കാൻ ആണെന്ന് വ്യക്തമാണ്, മണി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 24, 2019 10:46 AM IST
