രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ഒരാളുടെ കാലത്താണ് പോറ്റി ശബരിമലയിൽ എത്തിയതെന്നും ശബരിമല സ്വര്‍ണക്കൊള്ളയുടെ യഥാർത്ഥ വശം ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ച് സർക്കാർ വ്യക്തമായ മറുപടി നൽകുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം-ബിജെപി ഡീൽ ആരോപണങ്ങൾ കോൺഗ്രസിന്റെ മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണെന്നും പി. രാജീവ് പറഞ്ഞു. വോട്ട് മറിക്കാൻ തനിക്കെതിരെ ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നവരാണെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 30, 2026 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ ആര് സോണിയയുടെ അടുത്തെത്തിച്ചു എന്നതില്‍ വ്യക്തത വരുത്തൂ'; പാരഡി പാടിയ രാഹുലിനോട് പി രാജീവ്
