TRENDING:

P A Mohammed Riyas | ഡി.എല്‍.പി. ബോര്‍ഡുകള്‍ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിന് നന്ദി പറഞ്ഞ് മന്ത്രി റിയാസ്

Last Updated:

റോഡുകളുടെ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എല്‍.പി. ബോര്‍ഡുകള്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം പറവൂര്‍ മണ്ഡലത്തിലെ ഡി.എല്‍.പി(DLP) ബോര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രതിപക്ഷ നേതാവിന് നന്ദി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് ( P A Mohammed Riyas)
advertisement

ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

റോഡ് പരിപാലന സമയം റോഡിന്റെ ഇരു വശവും ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും.

നിയോജക മണ്ഡലത്തില്‍ ഇത് പരസ്യപ്പെടുത്തുന്നതിന് തുടക്കം കുറിച്ച എം എല്‍ എ മാര്‍ക്ക് പ്രത്യേക നന്ദി അറിയക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എല്‍.പി. ബോര്‍ഡുകള്‍.

KSRTC ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 23000 രൂപ; ശമ്പള പരിഷ്കരണം നടപ്പായി

advertisement

കെഎസ്ആര്‍ടിസിയില്‍(KSRTC) ഒടുവിൽ ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നു. അടിസ്ഥാന ശമ്പളം(basic salary) 23000 രൂപയായി നിശ്ചയിച്ചു. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും  ജനുവരി മാസം മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാകും. ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read-JWO Pradeep | "പ്രളയ സമയത്ത് നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികന്‍" പ്രദീപിന് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി

പത്ത് വര്‍ഷത്തിന് ശേഷം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം കെ. എസ് ആര്‍ ടിസിയില്‍ നടപ്പിലാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമായ 23000 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചിയിച്ചു. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വര്‍ദ്ദനവ്. അടുത്ത വര്‍ഷം ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും.

advertisement

ശമ്പളപരിശ്കരണം നടപ്പാകുമ്പോള്‍ മാനേജ്‌മെന്റിന് ഉണ്ടാകുന്ന അധിക ബാധ്യത മറികടക്കാൻ വരുമാനം വര്‍ദ്ദിപ്പിക്കും. കെ സ്വിഫ്റ്റ് നടപ്പാക്കും.   45 വയസ് കഴിഞ്ഞ താൽപര്യമുള്ളവർത്ക് അഞ്ച് വർഷം വരെ പകുതി ശമ്പളത്തോടെ അവധി നൽകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഡ്രൈവര്‍മാക്ക് അധിക ക്ഷമബത്തയും നടപ്പാക്കും. ഇതര സംസ്ഥാന  ദീര്‍ഘ ദൂര സര്‍വീസുകളില്‍ ക്രൂചെയ്ഞ്ച് സംവിധാനം ഏര്‍പ്പെടുത്തും. ഡ്രൈവർ കം കണ്ടക്ട്രർ എന്ന പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. 500 കിലോമീറ്ററിൽ കൂടുതൽ ദൂരം ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി നൽകും.  വനിത ജീവനക്കാര്‍ക്ക് ഒരു വര്‍ഷം വരെ പ്രസവ അവധി.

advertisement

Also Read-Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

5000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സും നല്‍കും. അതേസമയം ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരണം സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാകും നടപടി. ശമ്പള പരിഷ്കരണ തീരുമാനം തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ ശമ്പളപരിഷ്ക്കരണം അംഗീകരിച്ചെങ്കിലും കെ-സ്വിഫ്റ്റിനെതിരായ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു. കെ സ്വിഫ്റ്റ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ടിഡിഎഫ് വർക്കിംഗ് പ്രസിഡന്റെ  ആര്‍.ശശിധരന്‍ പറഞ്ഞു.

advertisement

പെൻഷൻ്റെ കാര്യത്തിൽ ധന-സഹകരണ വകുപ്പുകളുമായി ചർച്ച നടത്തും. എം. പാനൽകാരുടെ പ്രശ്നം പഠിക്കാൻ മൂന്നംഗ കമ്മറ്റിയെ നിയോഗിക്കുമെന്നും ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
P A Mohammed Riyas | ഡി.എല്‍.പി. ബോര്‍ഡുകള്‍ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിന് നന്ദി പറഞ്ഞ് മന്ത്രി റിയാസ്
Open in App
Home
Video
Impact Shorts
Web Stories