Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

Last Updated:

തീർത്ഥാടകർസഞ്ചരിച്ചിരുന്ന ടെമ്പോ വാനിൽ കാറിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് റോഡിൽനിന്ന് സംസാരിക്കുന്നതിനിടെ പുറകിൽ നിന്നു അമിത വേഗത്തിൽ ബസ് ടെമ്പോവാനിൽ വന്നിടിച്ചാണ് അപകടം ഉണ്ടായത്.

Idukki_Accident_sabarimala
Idukki_Accident_sabarimala
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ മുണ്ടക്കയത്തിനും പീരുമേടിനുമിടയിലുണ്ടായ വാഹനാപകടത്തിൽ (Road Accident) രണ്ട് ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ആന്ധ്രായിൽ നിന്നുള്ള തീർത്ഥാടക സംഘത്തിനാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44) ഈശ്വരപ്പ (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ വാനിൽ കാറിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് റോഡിൽനിന്ന് സംസാരിക്കുന്നതിനിടെ പുറകിൽ നിന്നും അമിത വേഗത്തിൽ വന്ന ബസ് ടെമ്പോവാനിൽ വന്നിടിച്ചാണ് വീണ്ടും അപകടം ഉണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ നിന്ന രണ്ട് അയ്യപ്പഭക്തരുടെ ദേഹത്തേക്ക് ടെമ്പോ വാൻ പാഞ്ഞു കയറി.
advertisement
വാനിന് മുന്നിൽ റോഡിലുണ്ടായിരന്ന രണ്ട് പേരാണ് മരിച്ചത്. ബസ് ഇടിച്ചതോടെ മുന്നോട്ടു നീങ്ങിയ വാനിനും മതിലിനും ഇടയ്ക്ക് പെട്ടാണ് ഇരുവരും മരിച്ചത്. പെരുവന്താനം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തേത്തുടർന്ന് കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ വാഹനഗതാഗതം തടസപ്പെട്ടു.
എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ യുവാവ്; രക്ഷകരായി പോലീസ്
എടിഎമ്മിനുള്ളില്‍(ATM) കഴുത്ത് മുറിഞ്ഞ് ചോരവാര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. മലപ്പുറം(Malappuram) കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനുള്ളിലാണ് ചോര വാര്‍ന്ന നിലയില്‍ എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് കണ്ടെത്തിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.
advertisement
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം വിനോദും സിവില്‍ പൊലീസ് ഓഫിസര്‍ റിയാസും എത്തിയത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. രക്തം വാര്‍ന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.
പോലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement