TRENDING:

'കേരളത്തിൽ കൃഷിയില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല; തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ല'; മന്ത്രി സജി ചെറിയാൻ

Last Updated:

കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സജി ചെറിയാന്റെ പ്രസ്താവന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്ന പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ലെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സജി ചെറിയാന്റെ പ്രസ്താവന. കർഷകർക്കായി സർക്കാർ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും അതിനോടു സഹകരിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണു മന്ത്രിയുടെ പരാമർശം.
advertisement

മാന്നാർ– ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള മുക്കം–വാലയിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പ്രദേശത്തെ ഇലമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷി ചെയ്യില്ലെന്നു കർഷകർ പറയുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചപ്പോഴാണ് സർക്കാരിന്റെ പദ്ധതികൾ സൂചിപ്പിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ കൃഷിയില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല; തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ല'; മന്ത്രി സജി ചെറിയാൻ
Open in App
Home
Video
Impact Shorts
Web Stories