രണ്ടുകത്തുകളാണ് അനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയിരുന്നു. കത്തിൽ മാർച്ച് 18 എന്ന തീയതിയാണുള്ളത്. എന്നാൽ ഈ കത്ത് കിട്ടിയത് 19ന് രാത്രിയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
‘‘ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നതെന്നു വീണാ ജോർജ് പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. അത് ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തും’’– വീണാ ജോർജ് പറഞ്ഞു.
advertisement
അതേസമയം, ഡൽഹി സന്ദർശനത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അപ്പോയിൻമെൻറ് ലഭിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ വന്നു കാണുമെന്നായിരുന്നു ഡൽഹിയിലെ പ്രതികരണം. തന്റെ ഡൽഹി യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയോ മാധ്യമങ്ങൾ ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു കേന്ദ്ര സ്‌കീമിലെ പ്രവർത്തകർ സമരം നടത്തുന്നതിനിടെ പശ്ചാത്തലത്തിൽ ഒരു സംസ്ഥാന മന്ത്രി ഡൽഹിയിൽ എത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടുന്നതാണോ അത് നൽകാത്തതാണോ തെറ്റെന്നും മന്ത്രി ഫേസ്ബുക്കിൽ ചോദിച്ചു. മാധ്യമങ്ങൾ സത്യത്തെ മൂടിവയ്ക്കുന്നത് ആർക്കുവേണ്ടിയാകുമെന്നും മന്ത്രി വിമർശിച്ചു.