TRENDING:

ആശാ വർക്കർമാരുടെ സമരത്തിലെ പരാമർശം: മന്ത്രി വീണയുടെ ഭർത്താവ് ജോർജ് വക്കീല്‍ നോട്ടീസ് അയച്ചു

Last Updated:

ആശമാരുടെ സമരത്തിനിടയില്‍ കയറിയാണ് ജോര്‍ജ് ജോസഫിനെതിരെ ആശാവര്‍ക്കറല്ലാത്ത എസ്.യു.സി.ഐ. പ്രവര്‍ത്തക എസ്. മിനി അധിക്ഷേപ പ്രസംഗം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മന്ത്രി മന്ദിരത്തില്‍ മന്ത്രിയുടെ ഭര്‍ത്താവ് ആരോഗ്യ മന്ത്രിയെ കാണാന്‍ സമ്മതിക്കാതെ ആട്ടിയോടിച്ചു എന്ന അധിക്ഷേപത്തിനെതിരെ എസ്.യു.സി.ഐ പ്രവര്‍ത്തക എസ്. മിനിയ്‌ക്കെതിരെ ഡോ. ജോര്‍ജ് ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു. സത്യമല്ലാത്തതും അവാസ്തവവുമായ കാര്യങ്ങള്‍ മന:പൂര്‍വം പ്രചരിപ്പിച്ച് തന്നെ സമൂഹമധ്യത്തില്‍ അധിക്ഷേപിച്ചതിനെതിരെയാണ് നോട്ടീസ്.
News18
News18
advertisement

ആശമാരുടെ സമരത്തിനിടയില്‍ കയറിയാണ് ജോര്‍ജ് ജോസഫിനെതിരെ ആശാവര്‍ക്കറല്ലാത്ത എസ്.യു.സി.ഐ. പ്രവര്‍ത്തക എസ്. മിനി അധിക്ഷേപ പ്രസംഗം നടത്തിയത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ആശാ പ്രവർത്തകരുടെ സമരം സംബന്ധിച്ച് ആരോഗ്യമന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പത്തനംതിട്ട റാന്നി ബൈപ്പാസിൽ വെച്ച് വാക്കുതർക്കം ഉണ്ടായി‌. സമരം പരിഹരിക്കുന്നതിൽ മന്ത്രി അലമ്പാവം കാണിക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടയുകയായിരുന്നു. റാന്നി ബൈപ്പാസിലായിരുന്നു കരിങ്കോടി പ്രതിഷേധം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശാ വർക്കർമാരുടെ സമരത്തിലെ പരാമർശം: മന്ത്രി വീണയുടെ ഭർത്താവ് ജോർജ് വക്കീല്‍ നോട്ടീസ് അയച്ചു
Open in App
Home
Video
Impact Shorts
Web Stories