TRENDING:

മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് സന്ദർശനം ഉപേക്ഷിച്ചു; കേന്ദ്രാനുമതി ലഭിച്ചില്ല

Last Updated:

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി ഏറെനേരെ കാത്തിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.40ന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാന്‍ നിശ്ചയിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ കുവൈറ്റിലേക്കുള്ള യാത്ര അവസാന നിമിഷം ഉപേക്ഷിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി ഏറെനേരെ കാത്തിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.40ന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാന്‍ നിശ്ചയിച്ചിരുന്നത്.
advertisement

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലുള്ളതിനാൽ മറ്റൊരു മന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായാണ് വിവരം. അതേസമയം, പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതിനാൽ കുവൈറ്റ് യാത്ര ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞു.

കേരള സർക്കാർ ഔദ്യോഗികമായി തങ്ങളെ അയക്കാൻ തീരുമാനിച്ചതാണെന്നും കേന്ദ്രം യാത്രാനുമതി നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തിലും റെസിഡൻസ് കമ്മീഷണറുമായിയി ബന്ധപ്പെട്ടും എല്ലാ പേപ്പറുകളും തയാറാക്കിയതാണ്. അവസാന നിമിഷം വരെ പോകാനുള്ള ശ്രമം നടത്തി. ഏറ്റവുമധികം മരണപെട്ടത് മലയാളികളാണ്.

advertisement

അങ്ങേയറ്റം നിർഭാഗ്യകരമായ നടപടിയായിപ്പോയി. ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അസഹിഷ്ണുത ഉണ്ടെന്ന് വേണം മനസിലാക്കാനെന്നും വീണാ ജോർജ് പ്രതികരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി വീണ കുവൈറ്റിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്. കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികളാണ് മരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് സന്ദർശനം ഉപേക്ഷിച്ചു; കേന്ദ്രാനുമതി ലഭിച്ചില്ല
Open in App
Home
Video
Impact Shorts
Web Stories