ചോദ്യം ചെയ്യൽ ആദ്യ ദിവസം പിന്നിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. ആദ്യദിനം ലഭിച്ച മൊഴികൾ പരിശോധിച്ച ശേഷം പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപൊഴികെയുള്ള 3 പ്രതികളുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ നടന്ന റെയ്‌ഡിൽ ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ് പി മോഹചന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി നിർദ്ദേശപ്രകാരം ദിലിപ് അടക്കം അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ ആദ്യദിനം 11 മണിക്കൂർ നീണ്ടു. അന്വേഷണ സംഘം അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അഞ്ചു പേരെയും ചോദ്യം ചെയ്തത്. ആദ്യദിനം ഒറ്റയ്ക്ക് ഇരുത്തി യായിരുന്നു അഞ്ചു പേരെയും ചോദ്യം ചെയ്തത്. മൊഴികൾ പരിശോധിച്ച ശേഷം ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
advertisement
കണ്ടെത്തിയ തെളിവുകളും പ്രതികൾ നൽകിയ മൊഴികളും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആവശ്യമെങ്കിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സംവിധായകൻ ബാലചന്ദ്രകുമാറിനെയും മൊഴികളിലെ വ്യക്തതയ്ക്കായി അന്വേഷണ സംഘം വിളിച്ചു വരുത്തിയേക്കും.
ദിലീപിൻറെ സത്യവാങ് മൂലത്തിലെ ആരോപണങ്ങളെ തള്ളി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് വന്നിരുന്നു തനിക്കെതിരെ ഇപ്പോൾ ഉന്നയിക്കുന്നത് രക്ഷപ്പെടാനുള്ള തന്ത്രത്തിൻറെ ഭാഗമായുള്ള ആക്ഷേപങ്ങൾ മാത്രമാണെന്നും ആരോപണങ്ങൾ തെളിയിക്കാൻ ദിലീപിന് കഴിയുകയില്ലെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.
അറസ്റ്റിന് മുമ്പാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും ദിലീപ് തവണകളായി പണം നൽകിയത് നിർമാതാവെന്ന നിലയിൽ മാത്രമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ക്രൈംബ്രാഞ്ചിന് മുന്നിൽ ബുധനാഴ്ച വീണ്ടും മൊഴി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നെയ്യാറ്റിൻകര ബിഷപ്പിനെ വിഷയത്തിൽ ഇടപെടുത്തിയിട്ടില്ലെന്നും ബാലചന്ദ്രകമാർ പറഞ്ഞു. ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് ദിലീപ് ഹൈക്കോടതിയിൽ നല്കിയ സത്യവാങ്ങ്മൂലം. പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസിൽ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്ങ്മൂലത്തിൽ ആരോപിക്കുന്നു.
വധഭീഷണിക്കേസിലെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി മുൻപാകെ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ സംവിധായകൻ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാനായി നെയ്യാറ്റിൻ കര ബിഷപ്പിനെ ഇടപെടുത്തിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണം തട്ടൽ .പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതയ്ക്ക് കാരണമായി തുടർന്ന് ജാമ്യം റദ്ധാക്കുമെന്ന് ബാലചന്ദ്രകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലിപ് സത്യവാങ്മൂലത്തിൽ പറയുന്നു.