TRENDING:

ബാലുശേരിയിലെ എൽഡിഎഫ് ജാഥയിൽ വേദിയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന്

Last Updated:

സ്റ്റേജിൽ വെച്ച് പണം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് നൽകാൻ ജില്ലാ സെക്രട്ടറിയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് പണം നൽകിയ മൊയ്തീൻ

advertisement
കോഴക്കോട് ബാലുശേരിയിലെ എൽഡിഎഫ് ജാഥയിൽ വേദിയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നൽകിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജിൽ വെച്ച് പണം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് നൽകാൻ ജില്ലാ സെക്രട്ടറിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ആ തുക പിന്നീട് തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

പറഞ്ഞതുപോലെ തന്നെ പണം പിന്നീട് തനിക്ക് തിരികെ ലഭിച്ചതായും മൊയ്തീൻ വ്യക്തമാക്കി. താൻ മനപ്പൂർവ്വം നൽകിയതല്ലെന്നും സ്റ്റേജിൽ കയറാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും മൊയ്തീൻ വെളിപ്പെടുത്തി. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയത്ത് ഒരു പ്രദേശവാസി പകർത്തിയ വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എൽഡിഎഫ് ജാഥയിൽ മൊയ്തീൻ പണം നൽകുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പെൻഷൻ കിട്ടിയ പണമാണെന്നും അടുത്ത തവണ യുഡിഎഫ് വന്നാൽ ഇത് ലഭിക്കില്ലെന്നും അതിനാൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നും പറഞ്ഞുകൊണ്ടാണ് മൊയ്തീൻ പണം കൈമാറിയത്. ഈ ദൃശ്യങ്ങൾ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ എം.വി. ഗോവിന്ദൻ പണം വാങ്ങിയതായി കണക്കിയെന്നു പറഞ്ഞ് അത് മൊയ്തീന്റെ പോക്കറ്റിൽ തന്നെ തിരികെ ഇടുന്നതും വീഡിയോ ദൃശ്യത്തിലുണ്ടായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലുശേരിയിലെ എൽഡിഎഫ് ജാഥയിൽ വേദിയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന്
Open in App
Home
Video
Impact Shorts
Web Stories