അധിക ഡ്യൂട്ടി ചെയ്യാന്‍ സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാനായി പ്രതിഫലം ഉയര്‍ത്തി. കണ്ടക്ടര്‍മാർക്ക് അവധി വേണമെങ്കിൽ ചീഫ് ഓഫീസിന്റെ അനുമതി നിർബന്ധമാക്കി. കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ തൽകാലം ജോലിക്കു നിയോഗിച്ചു. ഇങ്ങനെയൊക്കെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ് കെ എസ് ആർ ടി സി.
ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍
സർവ്വീസുകൾ മുടങ്ങാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് മാനേജ്‌മെന്റ്. 9500 ഓളം സ്ഥിരം കണ്ടക്റ്റർമാർ കെ എസ് ആർ ടി സിക്ക് ഉണ്ട്. ഇവരെ പുനർ വിന്യസിച്ചും അധിക സമയം ജോലി ചെയ്യിച്ചും പ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.
advertisement
അധിക സമയ ജോലിയോട് തൊഴിലാളി സംഘടനകളൊന്നും നിലവിൽ എതിർപ്പ് അറിയിച്ചിട്ടില്ല. പി.എസ്.സി പട്ടികയില്‍പെട്ട 4070 പേർക്ക് നിയമന ഉത്തരവ് അയച്ചുതുടങ്ങി. ഇതിൽ 1000 പേരെങ്കിലും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ.