ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍
Last Updated:
#അനുരാജ് ജി.ആര്‍
തിരുവനന്തപുരം: ഞായറാഴ്ച മകളുടെ വിവാഹനിശ്ചയമായിരുന്നു... ചടങ്ങുകളൊക്കെ കഴിഞ്ഞ് രാവിലെ ജോലിക്കെത്തിയ കെ.എസ്.ആര്‍.ടി.സി എം പാനല്‍ കണ്ടക്ടറായ മൂവാറ്റുപുഴ സ്വദേശി നസീര്‍ മലയാളികള്‍ക്കൊരു നീറുന്ന ജീവിത ചിത്രമാണ്.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ ആഘാതത്തില്‍ എറണാകുളം ഡിപ്പോയ്ക്കു മുന്നില്‍ കണ്ണീരോടെ ടിക്കറ്റ് മെഷീന്‍ തിരിച്ചു നല്‍കുന്നതിനിടെയാണ് നസീര്‍ ചിത്രത്തിലായത്.
എറണാകുളം-കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറായിരുന്നു നസീര്‍. 2007 നവംബറില്‍ ജോലിക്ക് കയറുമ്പോള്‍ 110 രൂപയായിരുന്നു ശമ്പളമെന്ന് നസീര്‍ പറയുന്നു. ഇന്നത് 480 ആയി. നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് പോലും ഇതിലും നല്ല ശമ്പളം ലഭിക്കാറുണ്ട്. തന്റെ ജോലി ആശ്രയിച്ച് മാത്രമാണ് കുടുംബം മുന്നോട്ടുപോകുന്നത്. മകളുടെ വിവാഹം രണ്ടുമാസത്തിനുള്ളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ജോലി നഷ്ടമായത്. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെയും പത്താം ക്ലാസില്‍ പഠിക്കുന്ന മകന്റെയും വിദ്യാഭ്യാസച്ചെലവുകളും ഭാര്യ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗവുമാണ് ജോലി പോയതോടെ വഴിമുട്ടിയതെന്നും നസീര്‍ പറയുന്നു.
advertisement
Also Read എം പാനലുകാരെ മുഴുവൻ പിരിച്ചുവിട്ടു
രാവിലെ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പലരും ജോലി നഷ്ടമായ വിവരം അറിയുന്നത്. തിങ്കളാഴ്ച മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഇതോടെ നാലായിരത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. നാലായിരത്തോളം കുടുംബങ്ങളും വഴിമുട്ടി.
എംപ്ലോയ്‌മെന്റ് നിയമനത്തിലൂടെ അഭിമുഖവും ശാരീരികക്ഷമത പരിശോധനയുമൊക്കെ പിന്നിട്ട് ജോലിക്ക് കയറിയവരാണ് എം പാനല്‍ ജീവനക്കാര്‍. പഴയകാലത്തേതു പോലെ ഇന്ന് രാഷ്ട്രീയ നിയമനം ഇപ്പോഴില്ലെന്ന് ജോലി നഷ്ടപ്പെട്ട നസീര്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
'നിയമനത്തിന് മുന്നോടിയായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെച്ചിരുന്നു. ഈ തുക പോലും തിരിച്ചുനല്‍കാതെയാണ് പിരിച്ചുവിട്ടതെന്നും ഇദ്ദേഹം പറയുന്നു. സ്ഥിരജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളുമില്ലാതിരുന്നിട്ടും ഈ ജോലി തുടര്‍ന്നത് മറ്റ് ജീവിതമാര്‍ഗങ്ങളില്ലാത്തതിനാലാണ്.' -നസീര്‍ പറയുന്നു.
എം പാനല്‍ ജീവനക്കാരായി ജോലി ചെയ്തവരില്‍ ഭൂരിഭാഗവും പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി പിന്നിട്ടവരാണ്. ഇനി മറ്റൊരു ജോലി കണ്ടെത്താനോ വരുമാനമാര്‍ഗം തേടാനോ ആകാത്ത അവസ്ഥയാണ് ഇവരൊക്കെയും. അഞ്ച് മുതല്‍ 13 വര്‍ഷമാണ് ഇവര്‍ കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ജോലി ചെയ്തത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2018 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍