നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപയും പിഴ ഈടാക്കി. ഇടുക്കിയിൽ പതിനഞ്ചു ബസുകൾക്കെതിരെയാണ് നടപടി എടുത്തത്. ടൂറിസ്റ്റു ബസുകൾക്കും കെ എസ് ആർ ടി സി ബസിനുമെതിരെയാണ് നടപടി എടുത്തത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി.
Also Read-3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍
കുമളി - കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.
advertisement
Also Read-വടക്കഞ്ചേരി അപകടം: ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എം വി ഡി തീരുമാനം. എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യകത്മാക്കിയിരുന്നു.
