രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്ത് ആകും എംടിയുടെ പ്രതികരണം. പിണറായിയോട് ജനങ്ങൾക്ക് വീരാരാധനയാണുള്ളത്. പലർക്കും എന്നപോലെ തനിക്കും പിണറായി മഹാനാണ്. അയ്യൻകാളി ശ്രീനാരായണഗുരു മന്നത്ത് പത്മനാഭൻ എകെജി ഇഎംഎസ് മഹാത്മാഗാന്ധി എന്നിവർ എന്നിവരുടെയൊക്കെ ചിത്രങ്ങൾ വച്ച് ആരാധിക്കാറുണ്ട്. ഇതുപോലെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇ പി ജയരാജൻ പറഞ്ഞു.
advertisement
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നുമായിരുന്നു എം ടി വാസുദേവൻ നായർ പറഞ്ഞത്. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം.
തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു. ‘‘അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ പണ്ടെന്നോ കുഴിവെട്ടി മൂടി. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എംടി പറഞ്ഞു.
