TRENDING:

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി

Last Updated:

പ്രോക്‌സി വോട്ടും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനുമുള്ള തെഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും മുല്ലപ്പള്ളി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രോക്‌സി വോട്ടും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനുമുള്ള സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement

ഇതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടര്‍ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

കോവിഡ് രോഗവ്യാപനം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളാകെ ആശങ്കയിലും ഉത്കണ്ഠയിലുമാണ്. സര്‍ക്കാരാകട്ടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് കണ്ണൂര്‍ മോഡല്‍ തിരഞ്ഞെടുപ്പിലൂടെ വിജയം നേടാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് സമ്പൂര്‍ണ്ണ സഹകരണമാണ് കോണ്‍ഗ്രസ് ഇതുവരെ നല്‍കിയത്.

advertisement

എന്നാൽ കോണ്‍ഗ്രസിന്റെ മാന്യമായ നിലപാടിനെ ദൗര്‍ബല്യമായി കമ്മീഷന്‍ കാണരുത്. സി.പി.എമ്മുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories