TRENDING:

മുനമ്പം മനുഷ്യക്കടത്ത്: ലക്ഷ്യം ഓസ്ട്രേലിയ അല്ല, ന്യൂസീലന്‍ഡെന്ന് പൊലീസ്

Last Updated:

കുട്ടികളും 230 മുതിര്‍ന്നവരും ന്യൂസിലാന്‍ഡിലേക്ക് കടന്നതായും പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുനമ്പത്തു നിന്ന് പോയവരുടെ ലക്ഷ്യം ഓസ്ട്രേലിയ അല്ല, ന്യൂസീലന്‍ഡ് ആണെന്ന് പോലീസ്. കുട്ടികളും 230 മുതിര്‍ന്നവരും ന്യൂസിലാന്‍ഡിലേക്ക് കടന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരെ ബോട്ടില്‍ രാജ്യം കടത്താന്‍ ഇടനിലക്കാര്‍ ആയത് ശ്രീകാന്തനും ബന്ധു രവീന്ദ്രനും ആണെന്നും പൊലീസ് കണ്ടെത്തി.
advertisement

മൂവായിരത്തോളം തമിഴ് വംശജര്‍ ഉള്ള രാജ്യമാണ് ന്യൂസിലാന്‍ഡ്. വര്‍ഷം ആയിരം അഭയാര്‍ത്ഥികളെ രാജ്യത്തു സ്വീകരിയ്ക്കാനുള്ള അന്താരാഷ്ട്ര പദ്ധതി ന്യൂസിലന്‍ഡിന് ഉണ്ട്. ഇക്കാര്യങ്ങളുടെ മറവില്‍ ഇന്ത്യയില്‍നിന്ന് അനധികൃത സംഘം വ്യാപകമായി ആളുകളെ പ്രലോഭിപ്പിച്ചു കടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Also Read: തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; 15 പേര്‍ക്ക് പരുക്കേറ്റു

ശ്രീകാന്തനും ബന്ധു രവീന്ദ്രനും ചേര്‍ന്ന് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ ആളുകളില്‍നിന്ന് ഈടാക്കി. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി ഇങ്ങനെ 230 പേരാണ് മുനമ്പം വഴി തീരം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

advertisement

ഡല്‍ഹിയില്‍ നിന്ന് ശ്രീകാന്തന്റെ ബന്ധു രവീന്ദ്രന്‍ 70 പേരെ സംഘടിപ്പിച്ചു. രവീന്ദ്രന്‍ സംഘത്തോടൊപ്പം ന്യൂസിലാഡിലേക്ക് പോയിട്ടുണ്ട്. ബാക്കിയുള്ളവരെ ചെന്നൈയില്‍ നിന്നും ശ്രീകാന്തനാണ് സംഘടിപ്പിച്ചത്. ബോട്ടില്‍ ആളുകളുടെ എണ്ണം കൂടുതലായതാണ് ഇവര്‍ ബാഗുകള്‍ ഉപേക്ഷിയ്ക്കാന്‍ കാരണം. കടന്നവര്‍ എല്ലാവരും തമിഴ് വംശജരാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലും ചെന്നൈയിലുമായി അന്വേഷണം പുരോഗമിയ്ക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പം മനുഷ്യക്കടത്ത്: ലക്ഷ്യം ഓസ്ട്രേലിയ അല്ല, ന്യൂസീലന്‍ഡെന്ന് പൊലീസ്