വിദേശത്തേക്ക് കടക്കാനായി ഓരോരുത്തരും നല്‍കിയത് ഒന്നര മുതല്‍ മൂന്ന് ലക്ഷം വരെയെണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടതെന്നും. ബോട്ട് നിര്‍മ്മാണം ഒന്നര മാസം മുമ്പ് തുടങ്ങിയെന്നും വ്യക്തമായി. ബോട്ടില്‍ 230 പേരാണ് പോയത്. ഇതില്‍ 19 പേല്‍ ഡല്‍ഹിക്ക് മടങ്ങിയെന്നാണ് സ്തിരീകരണം.
Also Read: മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ആള്‍ പിടിയില്‍
മനുഷ്യക്കടത്ത് സ്ഥിരീകരിച്ച് കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വീട്ടുകാരുടെ വാക്ക് കേള്‍ക്കാതെയാണ് ന്യൂസിലാന്‍ഡിലേക്ക് ആള്‍ക്കാര്‍ പോയതെന്ന് പ്രഭുവിന്റെ അമ്മ ന്യൂസ്18 യോട് പ്രതികരിച്ചു. ആസൂത്രണവും അറിഞ്ഞില്ലെന്നും ആര്‍ത്തി കൊണ്ടാണ് വിദേശത്ത് പോയതെന്നുമാണ് പ്രഭുവിന്റെ അമ്മ പറഞ്ഞത്.
advertisement
കുടുംബത്തില്‍ നിന്ന് അഞ്ചു പേര്‍ പോയതായി പ്രഭുവിന്റെ അമ്മയുടെ സഹോദരി സരസ്വതിയും വ്യക്തമാക്കി. സരസ്വതിയുടെ മക്കളായ സുനില്‍ കുമാറും സുജിത് കുമാറും സംഘത്തിലുണ്ട്. മക്കളെ കൊണ്ടു വിടാന്‍ കേരളത്തില്‍ പോയതായി സരസ്വതിയുടെ ഭര്‍ത്താവ് സുന്ദര്‍ ലിംഗവും ന്യൂസ് 18 നോട് പറഞ്ഞു.
അതേസമയം അറസ്റ്റിലായ പ്രഭുവുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് സംഘം യാത്രതിരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തിരികെയെത്തിയ ഒരാള്‍ പിടിയിലാകുന്നത്.

