ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
അതേസമയം കമ്മിഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടാകും നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
സിംഗിൾ ബഞ്ചിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ കോടതി വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും. അപ്പീലിൽ തീരുമാനമാകുന്നതുവരെ കമ്മിഷന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി കമ്മിഷനെ കോടതി തുടരാനനുവദിച്ചത്.
advertisement
മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനമ്പം ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചത്. കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനരാരംഭിക്കുമെന്നും മെയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു. വഖഫ് നിയമ ഭേദഗതി കമ്മീഷന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.