ഇതിനു മുമ്പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിക്കുകയും വഖഫ് നിയമപ്രകാരമുള്ള നടപടികളേ പാടുള്ളൂ എന്നും വിധിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് ഈ നിലപാട് തിരുത്തി.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഈ നിർണായക നിരീക്ഷണം. മുമ്പ്, മുനമ്പം ഭൂമി പരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ. രാമചന്ദ്രൻ നായരെ സിംഗിൾ ബെഞ്ച് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ വിധി.
advertisement
ഭൂമി പരിശോധിക്കാൻ കമ്മീഷനെ വെക്കാനും നടപടികളുമായി മുന്നോട്ട് പോകാനും സർക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടൊപ്പമാണ് മുനമ്പം ഭൂമി വഖഫ് അല്ലെന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
Summary: The High Court Division Bench has made a crucial observation in the case regarding the Munambam land, stating that the property is not Waqf land.
The court clarified that according to the 1950 deed, the land was a donation to Farook College. The Division Bench observed that because the deed included a condition to reclaim the land, the property ceased to be considered Waqf property.