TRENDING:

'അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്' മുരളി തുമ്മാരുകുടിയുടെ മൂന്നാം ''പ്രവചനവും' മൂന്നാം നാളിൽ യാഥാർത്ഥ്യമാകുമ്പോൾ

Last Updated:

കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ കൂടുന്നതിന്‍റെ പശ്ചാത്തലം വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകന്‍റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ കൂടുന്നതിന്‍റെ പശ്ചാത്തലം വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.
advertisement

“മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.

അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.. ഇപ്പോള്‍ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.”എന്നായിരുന്നു ഏപ്രില്‍ ഒന്ന് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.

advertisement

കൊല്ലം കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്കു വന്ന കുറ്റാരോപിതന്‍റെ കുത്തേറ്റ സർക്കാർ ഡോക്ടര്‍ മരിച്ചു

ഇതിൽ കൂടുതൽ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നൽകാൻ പറ്റും? ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു

ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് “സീറോ ടോളറൻസ്” നടപ്പാക്കാമെന്ന് ഡോക്ടറുടെ മരണത്തിന് പിന്നാലെ അദ്ദേഹം കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തിലു സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിലും മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്' മുരളി തുമ്മാരുകുടിയുടെ മൂന്നാം ''പ്രവചനവും' മൂന്നാം നാളിൽ യാഥാർത്ഥ്യമാകുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories