ന്യൂസ് മലയാളത്തിനോടാണ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് അത് കേൾക്കുന്നവർ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സിൽ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാൽ സുഖമാകും എന്നും സലാം പറഞ്ഞു.
പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നും അങ്ങനെയാണ് മലപ്പുറത്ത് 4 സീറ്റ് കയറിയതെന്നുമാണ് വെള്ളാപ്പളളി നടേശൻ പറഞ്ഞത്. സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് നിന്നും അനുവാദം വാങ്ങിയത് അല്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
കാന്തപുരം പറയുന്നതനുസരിച്ച് ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തി കേരള ഗവൺമെന്റ്.
സ്കൂളിലെ കുട്ടികൾക്ക് സൂംബ നൃത്തം കൊണ്ടു വന്നു. ഗവൺമെന്റ് എന്ത് നിയമം കൊണ്ടു വന്നാലും മലപ്പുറം ജില്ലയോട് ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ അത് കുഴപ്പമായിരിക്കുമെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പരമാർശങ്ങൾ.