TRENDING:

'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടിൽ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദൻ

Last Updated:

വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരോധമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴിയെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടിൽ നിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും അങ്ങനെ ഒരു ഇടവേളയ്ക്ക് കേന്ദ്ര ഗവൺമെന്റിന്റെസമ്മതം വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

Also read-നിങ്ങള്‍ എപ്പോഴും അതിഭയങ്കര തിരക്കിലാണോ? തലച്ചോറിന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രി സ്വകാര്യ യാത്ര പോയാലും കേന്ദ്രസർക്കാറിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങണം. ഇത് രണ്ടും വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് വലിയ വാർത്തയാക്കി, ഇതുവരെ സംഭവിക്കാത്ത ഒരു കാര്യം പോലെ ചർച്ചയാക്കുകയാണ്. ഇതിനു പിന്നിൽ ഒറ്റ കാരണമെയുള്ളുവെന്നും അത് രാഷ്ട്രിയ വിരോധമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര ചര്‍ച്ചയാക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഇടതുപക്ഷ വിരുദ്ധതയും ആണെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടിൽ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദൻ
Open in App
Home
Video
Impact Shorts
Web Stories