തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. ഏക സിവില്‍ കോഡിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Also Read- ഏക സിവിൽ കോഡ് സെമിനാർ: ‘സിപിഎം ക്ഷണം ലഭിച്ചു; പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനം’: മുസ്ലിം ലീഗ്
”മുസ്‍ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഞങ്ങൾക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുമ്പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്ക് വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇപ്പുറത്തു നിൽക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണ്”- ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
advertisement
”ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമായിട്ടാണ്. അല്ലാതെ ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു വിഷയമാണിത്. ഇന്ത്യ നിലനിൽക്കണോ എന്നതാണ് വിഷയം. ഇതിൽ യോജിക്കാവുന്ന മുഴുവൻ ശക്തികളുമായും യോജിച്ച് പ്രവർത്തിക്കും”.
Also Read- ‘ചിന്തിക്കുന്നവര്‍ക്ക് ബിജെപിയിൽ നില്‍ക്കാനാകില്ല’ ഭീമന്‍ രഘു ഇനി സഖാവ് ഭീമന്‍ രഘു
”കോൺഗ്രസിന് ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദേശീയ തലത്തിൽ ഞങ്ങൾ ഒരേ നിലപാട് സ്വീകരിക്കുന്നു എന്ന് കോൺഗ്രസ് പറഞ്ഞാൽ അവരെയും ഇതിനെതിരായ മുന്നേറ്റത്തിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കും. ഇപ്പോൾ കേരളത്തിൽ ഏക സിവിൽ കോഡിനെതിരെ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദം തന്നിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. അതായത്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയുമായി ചേർന്ന് നമുക്ക് മുന്നോട്ടു പോകാനാകില്ല”- ഗോവിന്ദൻ പറഞ്ഞു.