TRENDING:

അനുഭാവികൾക്ക് മദ്യപിക്കാം; നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ​ഗോവിന്ദൻ

Last Updated:

സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി പദവികൾ വഹിക്കുന്നവരും സജീവ പ്രവർത്തകരും മദ്യപിക്കരുതെന്നുമാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അനുഭാവികൾക്കും ബന്ധുക്കൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും ഇത് പുതിയ തീരുമാനമല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
News18
News18
advertisement

സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 75 വയസ് കഴിഞ്ഞവർക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ. 75 വയസ് തികയാത്തവരുടെ കാര്യത്തിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും. അതേസമയം, പ്രായപരിധിയിൽ ഇളവ് സംബന്ധിച്ച് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത പ്രായപരിധിയാണ് നിലവിലുള്ളത്. നവകേരള രേഖയെക്കുറിച്ച് അറിയില്ലെന്നും സംസ്ഥാന സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനുഭാവികൾക്ക് മദ്യപിക്കാം; നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ​ഗോവിന്ദൻ
Open in App
Home
Video
Impact Shorts
Web Stories