TRENDING:

'മീണയ്ക്ക് നട്ടഭ്രാന്ത്'; വിമർശനവുമായി M V ജയരാജൻ

Last Updated:

ആരോപണവിധേയരോട് വിശദീകരണം പോലും ചോദിക്കാതെ മീണ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യത്തിൽ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് മീണ ചെയ്യുന്നതെന്ന് ജയരാജൻ പറഞ്ഞു. പിലാത്തറ ഓപ്പൺവോട്ട് സംഭവത്തിൽ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ പ്രസ്താവന തെറ്റായിരുന്നു. ആരോപണവിധേയരോട് വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

പിലാത്തറയിൽ ഉൾപ്പടെ കള്ളവോട്ട് വിഷയത്തിൽ കർക്കശ നടപടി എടുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ മീണയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതിന്‍റെ തുടർച്ചയായാണ് എം.വി. ജയരാജനും മീണയ്ക്കെതിരെ രംഗത്തെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മീണയ്ക്ക് നട്ടഭ്രാന്ത്'; വിമർശനവുമായി M V ജയരാജൻ