അപകടകരമായ രീതിയിലുള്ള ബൈക്ക് അഭ്യാസത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നതിനിടെ അനധികൃതമായ രീതിയില്‍ യുവാക്കള്‍ ബൈക്ക് റേസിംഗില്‍ ഏര്‍പ്പെട്ടതായും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചതായും കണ്ടെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ട്രാഫിക് റോഡ് സേഫ്റ്റി സെല്ലാണ് കുറ്റക്കാരായവരെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമാനമായ രീതിയില്‍ നടത്തിയ പരശോധനയില്‍ അഭ്യാസം നടത്തിയ 35 ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനത്ത് നിന്നു പിടിച്ചെടുത്തിരുന്നു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ഏഴ് പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിഴയായി 3.5 ലക്ഷം രൂപയാണ് അന്ന് ഈടാക്കിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 19, 2024 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്ക് സ്റ്റണ്ട് കണ്ടെത്താന്‍ എംവിഡിയുടെ പരിശോധന; പിടിച്ചെടുത്തത് 32 ബൈക്കുകള്‍, പിഴയായി ഈടാക്കിയത് 4.7 ലക്ഷം
