കഴിഞ്ഞ രണ്ടുവർഷമായി താൻ സൈബർ അതിക്രമം നേരിടുകയാണ്. ആദ്യം മെൻസ് അസോസിയേഷൻ സവാദിന് പൂമാല നൽകിയാണ് സ്വീകരിച്ചത്. ഇനി പാലലഭിഷേകം നടത്തുമെന്നും. തനിക്ക് ഇതുവരെയും നീതി കിട്ടിയില്ലെന്നും നന്ദിത പറഞ്ഞു.
ഈ കഴിഞ്ഞ 14നാണ് സവാദ് വീണ്ടും അറസ്റ്റിലാകാനുള്ള സംഭവം നടന്നത്. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
2023 ൽ നെടുമ്പാശ്ശേരിയിൽ ബസ്സിൽ വച്ച് തൃശ്ശൂർ സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും ഒരുക്കിയിരുന്നു.പൂമാലയിട്ടാണ് സ്വീകരിച്ചിരുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2025 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെൻസ് അസോസിയേഷൻ ഇനി പാലഭിഷേകം നടത്തുമോ? സവാദിനെതിരെ ആദ്യം പരാതി നൽകിയ നന്ദിത