ഇതും വായിക്കുക: കർണാടകയിൽ വൻ ബാങ്ക് കൊള്ള; 59 കിലോ സ്വർണവും 5 ലക്ഷം രൂപയും കവർന്നു; ആഭിചാര ക്രിയകൾ നടത്തിയതിനും തെളിവുകൾ
സ്വന്തം വീടും സമ്പത്തും കേഡലിന്റെ അമ്മ ജീൻ പത്മയ്ക്ക് അവിവാഹിതനായ ജോസ് എഴുതിനൽകിയിരുന്നു. തന്റെ ചെലവിനായി മാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. അച്ഛനും അമ്മയും സഹോദരിയും ബന്ധുവായ സ്ത്രീയും തൊട്ടടുത്ത വീട്ടിൽ അമ്മാവനുമായിരുന്നു കേഡലിന്റെ കുടുംബം. ഇതിൽ ജോസിനെ ഒഴികെ ബാക്കിയുള്ളവരെ കേഡൽ കൊലപ്പെടുത്തി.
advertisement
ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചിരുന്നു. അത് വേണ്ടെന്നുവച്ചു. രോഗബാധിതനായി വീൽചെയറിൽ കഴിഞ്ഞ അദ്ദേഹം വീടും സ്ഥലവും ആവശ്യപ്പെട്ട് ഒട്ടേറെത്തവണ കേഡലിനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞ ജോസിന്റെ അവസ്ഥ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കേഡലിനെ കോടതി ശിക്ഷിച്ചത്.