സംസ്ഥാന അധ്യക്ഷൻ കെ.കൃഷ്ണൻ കുട്ടിക്കൊപ്പമിരുന്ന് ഒരു ചർച്ചക്കുമില്ലെന്ന് മാത്യു ടി.തോമസ് ദേവഗൗഡയെ അറിയിച്ചതായാണ് സൂചന. മന്ത്രിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ് കൃഷ്ണൻ കുട്ടിയെന്നാണ് മാത്യു ടി.തോമസിനെ അനുകൂലിക്കുന്നവരുടെ വാദം. അതേസമയം മന്ത്രിയെ മാറ്റണമെന്നതാണ് സംസ്ഥാന ഭാരവാഹി യോഗത്തിലെ അഭിപ്രായമെന്ന് കൃഷ്ണൻകുട്ടി വിഭാഗം ദേവഗൗഡയെ കണ്ട് അറിയിച്ചിരുന്നു. പ്രശ്നങ്ങൾ സങ്കീർണമാകുന്നതിനിടെയാണ് നേതാക്കളെ ചർച്ചക്ക് വിളിച്ച് ദേവഗൗഡയുടെ ഇടപെടൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2018 8:13 AM IST