TRENDING:

Breaking| നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്

Last Updated:

നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും

advertisement
തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന് സൂചന. നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും. നേരത്തെ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറുന്നത്.
സി സി മുകുന്ദൻ
സി സി മുകുന്ദൻ
advertisement

നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്മെൻ്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി സി മുകുന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ജോസ് വള്ളൂർ തയ്യാറായിരുന്നില്ല.

advertisement

നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകർക്കിടയിൽ സി സി മുകുന്ദനെതിരെ വികാരം ഉയർന്നിരുന്നു. സിപിഐ പുറത്താക്കിയയാളെ തങ്ങൾക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking| നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories