കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീല കുറിഞ്ഞി പൂത്തത്.
മൂന്ന് ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുന്‍പ് നീലക്കുറിഞ്ഞികള്‍ വസന്തമൊരുക്കിയിരുന്നു.
12 വര്‍ഷം കൂടുമ്പോള്‍ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ആഗസ്റ്റിലാണ് മൂന്നാര്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് രാജമലയിലെ നീല വസന്തം ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2020 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കി വയലറ്റ് വസന്തം; ഓണത്തെ വരവേൽക്കാൻ പശ്ചിമഘട്ട മലനിരകൾ ഒരുങ്ങി