TRENDING:

'പന്നിയുമായി ഗുസ്തി പിടിച്ചാൽ വൃത്തികേടാകുന്നത് നിങ്ങളായിരിക്കും'; പ്രസ്താവനാ യുദ്ധത്തിനുശേഷം ബർണാഡ് ഷായുടെ വാക്കുകളുമായി തരൂർ

Last Updated:

തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബർണാഡ് ഷായുടെ വാക്കുകൾ തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  അനാവശ്യകാര്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ വിമർശിക്കേണ്ടതില്ലെന്ന പരാമർശത്തിന്റെ പേരിലുണ്ടാ വിവാദങ്ങൾക്കിടെ വിഖ്യാത നാടകകൃത്ത് ബർണാഡ്ഷായുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് ഡോ. ശശി തരൂർ.
advertisement

പന്നിയോട് നിങ്ങൾ മത്സരിക്കരുത്, നിങ്ങൾ വൃത്തികേടാകും. പക്ഷെ വൃത്തികേടാകുന്നത് പന്നികൾക്ക് ഇഷ്ടവുമാണ്. ബർണാഡ് ഷായുടെ ഈ വാക്കുകളാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോദിയെ സ്തുതിച്ചെന്ന ആരോപണത്തിൽ തരൂർ നൽകിയ വിശദീകരണ കത്ത് തൃപ്തികരമെന്ന് കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ വീണ്ടും രംഗത്തെത്തിയിരുന്നു. ഓക്‌സ്‌ഫഡ് ഇംഗ്‌ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ തിരുവനന്തപുരത്ത് വിജയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർഥി വിജയിക്കാൻ കാരണം മോദിക്കെതിരായ വികാരമായിരുന്നെന്നുമാണ് മുരളീധരൻ പറഞ്ഞത്.

advertisement

ഇതിനു പിന്നാലെയാണ് ബർണാഡ് ഷായുടെ വാക്കുകൾ തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read 'ഓക്‌സ്‌ഫഡ് ഇംഗ്‌ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ജയിച്ചു'; തരൂരിനെതിരെ വീണ്ടും മുരളീധരന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പന്നിയുമായി ഗുസ്തി പിടിച്ചാൽ വൃത്തികേടാകുന്നത് നിങ്ങളായിരിക്കും'; പ്രസ്താവനാ യുദ്ധത്തിനുശേഷം ബർണാഡ് ഷായുടെ വാക്കുകളുമായി തരൂർ