തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ വീണ്ടും പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന് എം.പി. മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു കാരണം. ഓക്സ്ഫഡ്ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു
മോദി സ്തുതിയെ എതിര്‍ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ല. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.