TRENDING:

എംഎൽഎമാർക്കായി 80 കോടി മുടക്കി ആഡംബര ഫ്ലാറ്റ് നിർമിക്കാൻ നീക്കം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ എംഎൽഎമാർക്കായി ആഡംബര ഫ്ലാറ്റ് നിർമ്മാണത്തിന് സർക്കാർ നീക്കം. 80 കോടി ചിലവിൽ 11 നില ഫ്ലാറ്റ് പണിയാനാണ് നീക്കം. ഇതിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. സിവിൽ ഏവിയേഷൻ നൽകിയ അനുമതിയുടെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. പാളയം എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പമ്പ ബ്ലോക്ക് ഇടിച്ച് നിരത്തിയാകും പുതിയ ഫ്ലാറ്റ് നിർമിക്കുക.
advertisement

അതേസമയം ഫ്ലാറ്റ് നിർമാണത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്തെത്തി. എംഎൽഎമാരുടെ ഫ്ലാറ്റ് നിർമാണം അനവസരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ തീരുമാനപ്രകാരമാണ് ഫ്ലാറ്റ് നിർമാണമെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംഎൽഎമാർക്കായി 80 കോടി മുടക്കി ആഡംബര ഫ്ലാറ്റ് നിർമിക്കാൻ നീക്കം