TRENDING:

കേരളത്തിൽ പുതിയ പാർട്ടി: 'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'യുടെ പ്രസിഡന്റ് കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ

Last Updated:

ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ഈ പാർട്ടി ചിഹ്നം ആയി നൽകുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി വരുന്നു. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ചില മുൻ നേതാക്കൾ ശനിയാഴ്ച കോട്ടയത്താണ് പുതിയ പാർട്ടി രൂപീകരിച്ചത്. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യുവാണ് പാർട്ടിയുടെ പ്രസിഡന്റ്.
 നാഷണൽ ഫാർമേഴ്‌സ് പാർട്ടി പ്രസിഡന്റ് ജോർജ് മാത്യു
നാഷണൽ ഫാർമേഴ്‌സ് പാർട്ടി പ്രസിഡന്റ് ജോർജ് മാത്യു
advertisement

മുൻ എംഎൽഎ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്.

പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതായി ജോർജ് കെ മാത്യു അറിയിച്ചു. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ഈ പാർട്ടി ചിഹ്നം ആയി നൽകുക. ഉടൻ തന്നെ മെമ്പർഷിപ്പ് ക്യാമ്പയിനും തുടങ്ങും. പാർട്ടി കർഷകർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നേടാനാകും പ്രവർത്തിക്കുകയെന്ന് അറിയിച്ചു.

വരുന്ന തിരഞ്ഞെടുപ്പുകളിൽ പാര്‍ട്ടി മത്സരിക്കുമെന്ന് ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യു ഇന്നലെ പറഞ്ഞു. എന്നാൽ, ഏതെങ്കിലും മുന്നണിയോട് ചേരില്ലെന്ന് പറയാനാകില്ലെന്നും രണ്ട് മുന്നണികളും കര്‍ഷകരെ കബളിപ്പിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ അവഗണിക്കുകയാണെന്നും ജോര്‍ജ് ജെ. മാത്യു വ്യക്തമാക്കി.

advertisement

കോൺ​ഗ്രസുകാരനായി രാഷ്ട്രീയത്തിലെത്തിയ ജോർജ് മാത്യു 1964 ൽ കേരളാ കോൺഗ്രസ് രൂപീകരണം മുതൽ 1983 വരെ ആ പാർട്ടിയിലുണ്ടായിരുന്നു. കേരള കോൺഗ്രസിന്റെ മുൻ ചെയർമാനും ട്രഷററുമായി പ്രവർത്തിച്ചിട്ടുണ്ട്. മൂവാറ്റുപ്പുഴ ലോകസഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1983-ൽ കോൺഗ്രസിലേക്ക് മടങ്ങി ജോർജ് 1991 മുതൽ 2006 വരെ മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എം എൽ എയായും പ്രവർ‌ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോട്ടയത്ത് നടന്ന കർഷകരുടെ കൂട്ടായ്മയായ കേരള ഫാർമേഴ്‌സ് ഫെഡറേഷന്റെ യോഗത്തിന് ശേഷമാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുകയുംചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ പുതിയ പാർട്ടി: 'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'യുടെ പ്രസിഡന്റ് കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ
Open in App
Home
Video
Impact Shorts
Web Stories